പൂരംതിരുനാൾ ജന്മനക്ഷത്ര മഹാമഹത്തിന് കൊടിയേറി

മാവേലിക്കര: കൊറ്റാർകാവ് ആത്മബോധോദയ സംഘം ശ്രീശുഭാനന്ദാ ദർശാശ്രമത്തിൽ ശുഭാനന്ദഗുരുവിൻ്റെ 142-ാമത് പൂരം തിരുനാൾ ജന്മനക്ഷത്ര മഹാമഹം 20 വരെ നടക്കും. കൊടിയേറ്റു കർമ്മം മഠാധിപതി ജ്ഞാനാനന്ദജി നിർവ്വഹിച്ചു. സംഘം ജനറൽ സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണൻ, സംഘം കർമ്മകർത്താവ് സ്വാമി സൂക്ഷ്മാനന്ദ എന്നിവർ നേതൃത്വം നൽകി. 20ന് രാവിലെ 6.30 മഹാസമാധിയിൽ പുഷ്പാർച്ചന, 7ന് നാമസങ്കീർത്തനാലാപനം, 8ന് ജന്മനക്ഷത്ര ഘോഷയാത്ര എന്നിവ നടക്കും.
ശുഭാനന്ദ ഗുരുദേവൻ്റെ ഛായാചിത്രം ഗജവീരൻ്റെ പുറത്ത് എഴുന്നള്ളിച്ച് സന്യാസി പരമ്പരകൾ, കേന്ദ്ര ഭരണ സമിതി അംഗങ്ങൾ, ശാഖ കർമ്മിമാർ, ഭക്തജനങ്ങൾ, നാമസങ്കീർത്തനാലാപനത്തോടെ കൊടി, മുത്തുക്കുട, വിവിധ വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ മഹാസമാധി സന്നിധാനത്തു നിന്ന് ആരംഭിച്ച് കൊറ്റാർകാവ് ക്ഷേത്രം വഴി കുരിശടി, ബുദ്ധജംഗ്ഷൻ, മിച്ചൽ ജംഗ്ഷൻ, ബ്ലോക്ക് ജംഗ്ഷൻ വഴി മഹാസമാധി സന്നിധാനത്തിൽ എത്തിച്ചേരും. 10.30 നേർച്ച വഴിപാട് സ്വീകരണം. തുടർന്ന് മഠാധിപതി ജ്ഞാനാനന്ദജി അനുഗ്രഹ പ്രഭാഷണം നടത്തും. 12ന് സമൂഹസദ്യ.
ജന്മനക്ഷത്ര മഹാസമ്മേളനം 3ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സംഘം ജനറൽ സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണൻ അധ്യക്ഷനാവും. എം.എസ്.അരുൺകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സംഘം കർമ്മ കർത്താവ് സ്വാമി സൂഷ്മാനന്ദ ജന്മനക്ഷത്ര സന്ദേശം നൽകും. മുൻസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ, ഫാ.ഡേവിഡ് ചിറമേൽ, അനിവർഗീസ്, സ്വാമി ത്യാഗാനന്ദ, എ.കെ.പുരുഷോത്തമൻ, പി.കെ.ബാബു എന്നിവർ സംസാരിക്കും. 7ന് മാർഗ്ഗദർശക മണ്ഡലം സെക്രട്ടറി സ്വാമി സൽസ്വരൂപാനന്ദ ആത്മീയ പ്രഭാഷണം നടത്തും. 10ന് ഡാൻസ് അരങ്ങേറ്റം, 11.30ന് ഭരതനാട്യം, 21ന് പുലർച്ചെ ഒരു മണി മുതൽ കൊല്ലം ഡോ.കെ.ആർ.പ്രസാദും സംഘവും അവതരിപ്പിക്കുന്ന നൃത്തനാടകം ചന്ദ്രകാന്ത, 4ന് ധനാർപ്പണം, 6.5ന് കൊടിയിറക്ക് സമൂഹാരാധന എന്നിവ നടക്കും.

Related Articles

Back to top button