പൂട്ടിയിട്ടിരുന്ന വീട്ടിൽ കവർച്ച..സ്വർണവും പണവും കവർന്നു…

നാഗർകോവിൽ: ആരൽവായ്മൊഴിയ്ക്കു സമീപം പൂട്ടിയിട്ടിരുന്ന വീട്ടിൽനിന്ന് അഞ്ചുപവനും പണവും കവർന്നു. ചെമ്പകരാമൻപുതൂർ മിഷൻ കോമ്പൗണ്ടിൽ യേശു ബ്രൈറ്റ് കിറ്റ്‌ലറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ദിവസം ബന്ധുവീട്ടിൽ പോയ വീട്ടുകാർ വൈകുന്നേരം തിരിച്ചെത്തിയപ്പോൾ കതകു കുത്തിത്തുറന്നനിലയിൽ കണ്ടു. മുറിക്കുള്ളിലെ അലമാര കുത്തിതുറന്ന് ആഭരണങ്ങൾ, 4000 രൂപ, ലാപ്ടോപ്പ് ഉൾപ്പെടെ കവർന്നു. ആരൽവായ്മൊഴി പോലീസ് കേസെടുത്തു.

Related Articles

Back to top button