പൂട്ടിയിട്ടിരുന്ന മത്സ്യക്കടയിൽ നിന്ന് ദുർഗന്ധം….ആരോഗ്യവകുപ്പ് പരിശോധന നടത്തി….

അടൂർ: കിളിവയലിൽ ഉപയോഗിക്കാതെ കടയിൽ സുക്ഷിച്ചിരുന്ന പഴകിയ മത്സ്യം കണ്ടെത്തി നശിപ്പിച്ചു. കിളിവയൽ ജങ്ഷനു സമീപം ചെറുകിട മത്സ്യ വ്യാപാരക്കടയിൽ നിന്നാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. അടുത്തിടെ വരെ കച്ചവടമുണ്ടായിരുന്ന കട കുറച്ചു ദിവസമായി തുറക്കുന്നില്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ഇതിനാൽ കുറച്ചു ദിവസങ്ങളായി രൂക്ഷമായ ദുർഗന്ധമായിരുന്നു പ്രദേശത്ത്. തുടർന്ന് ഏറത്ത് ഗ്രാമപ്പഞ്ചായത്തിലും ഹെൽത്ത് വിഭാഗത്തിലും പരാതിയുമായി നാട്ടുകാർ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഏറത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ പൂതക്കുഴി,അസി.സെക്രട്ടറി അരുൺകുമാർ, ജെ.എച്ച്.ഐ കല എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വളരെ ദിവസം പഴക്കമുള്ള പുഴുവരിച്ച മത്സ്യങ്ങൾ കണ്ടെത്തിയത്.20 കിലോയോളം വരുന്ന മത്സ്യമാണ് നശിപ്പിച്ചത്.

Related Articles

Back to top button