പൂഞ്ഞാർ സംഭവം… മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം….

കോട്ടയം: പൂഞ്ഞാറിൽ വൈദികനെ വിദ്യാർഥികൾ വാഹനമിടിപ്പിച്ചെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. മുഖ്യമന്ത്രി പ്രസ്താവന പിൻവലിക്കമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.

കുട്ടികളുടെ നടപടി തെമ്മാടിത്തമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സംഭവത്തിൽ മുസ്‍ലിം കുട്ടികൾ മാത്രമാണ് ഉൾപ്പെ​ട്ടതെന്നും അതിനാലാണ് ഒരു വിഭാഗത്തിൽ പെട്ടവരെ മാത്രം പൊലീസ് അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മുഖ്യമന്ത്രി വിവാദ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ടയിലെ മുസ്ലിം സംഘടനകൾ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. മുഖ്യമന്ത്രി നടത്തിയത് നിരുത്തരവാദിത്തപരമായ പ്രസ്താവനയാണ്. കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായ തെറ്റിനെ പർവതീകരിക്കാൻ തൽപ്പര കക്ഷികൾ ശ്രമിച്ചു. ഇത്തരക്കാർക്ക് പരോക്ഷമായ പിന്തുണ നൽകുന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്നും പ്രസ്താവനയിൽ വിമർശിച്ചു. മുസ്‍ലിം ലീഗ്, വെൽഫർ പാർട്ടി, ജമാഅത്ത ഇസ്ലാമി, എസ്.ഡി.പി.ഐ, മർക്കസുദ്ദഅ‍്‍വ, കെ.എൻ.എം, വിസ്ഡം, മഹല്ല് കമ്മിറ്റി അടക്കമുള്ള സംഘടനകൾ ചേർന്നാണ് പ്രസ്താവന ഇറക്കിയത്. യൂത്ത് ലീഗും എസ്.ഡി.പി.ഐയും ഈരാറ്റുപേട്ടയിൽ പ്രതിഷേധ മാർച്ച് നടത്തി.

Related Articles

Back to top button