പൂജാ ബംപർ നറുക്കെടുത്തു.. ഒന്നാം സമ്മാനമായ 12 കോടി ഈ നമ്പറിന്…
തിരുവനന്തപുരം: ഈ വര്‍ഷത്തെ പൂജാ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിനായുള്ള നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ 12 കോടി നേടിയ നമ്പർ JC 253199. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. ബാക്കി സമ്മാനങ്ങൾക്കായുള്ള നറുക്കെടുപ്പ് പുരോഗമിക്കുകയാണ്.
കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി സമ്മാനഘടനയിലും ടിക്കറ്റ് വിലയിലുമടക്കം മാറ്റം വരുത്തിയാണ് പൂജ ബമ്പർ ഇക്കുറി എത്തിയത്. പൂജ ബമ്പറിന്‍റെ ചരിത്രത്തിലെ വലിയ സമ്മാനത്തുകയും ടിക്കറ്റ് വിലയുമാണ് ഇക്കുറി. ഒന്നാം സമ്മാനമായ 12 കോടി നേടുന്നയാൾക്ക് പുറമെ മറ്റ് പലർക്കും കോടിശ്വരൻമാരാകാം എന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. ലക്ഷാധിപതികളുടെ എണ്ണവും ഇക്കുറി വർധിക്കുമെന്നതിനാൽ ടിക്കറ്റ് സ്വന്തമാക്കാൻ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്.