പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ തൂങ്ങിമരിച്ച നിലയിൽ..മരിച്ചത് പുന്നപ്ര സ്വദേശി…
പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ തടവുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ആലപ്പുഴ പുന്നപ്ര സ്വദേശി സന്ദീപ് (സൽമാൻ–44) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് .ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ ജയിലിലെ അഞ്ചാം ബ്ലോക്കിലെ ശുചിമുറിക്കുള്ളിലാണു സന്ദീപിനെ തുങ്ങിയ നിലയിൽ കണ്ടെത്തിയത് ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .