പൂജക്ക് വേണ്ടി വെച്ച റംബൂട്ടാൻ വിഴുങ്ങി…5 മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം…

തിരുവനന്തപുരം : കല്ലമ്പലത്ത് റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി 5 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കല്ലമ്പലം കരവാരം തോട്ടയ്ക്കാട് മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരൻ്റെ മകൻ ആദവാണ് മരിച്ചത്. വീട്ടിൽ പൂജവയ്ക്കുന്നതിനായി വെച്ചിരുന്ന പഴം കുട്ടി കഴിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button