പൂക്കോട് വെറ്ററിനറി സർവകലാശാല അടച്ചു…

വയനാട്: പൂക്കോട് വെറ്ററിനറി സർവകലശാലഅടച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് അടുത്ത തിങ്കളാഴ്ചവരെ സർവകലാശാല അടച്ചത്. പതിനൊന്നാംതിയതി മുതലാണ് ഇനി സാധാരണ ക്ലാസുകൾഉണ്ടാവുക. അതേസമയം ഈ അഞ്ച് ദിവസവും ഓൺലൈൻ ക്ലാസുകൾ നടക്കും.സിദ്ധാർത്ഥന്റെ ദൂരൂഹ മരണത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം അരങ്ങേറിയിരുന്നു. സർവകലശാല ക്യാമ്പസിൽ മണിക്കൂറുകളോളം സംഘർഷം നീണ്ടുനിന്നു. കെ.എസ്.യു പ്രവർത്തകർ കോഴിക്കോട്- മൈസൂർ ദേശീയപാത ഉപരോധിക്കുകയും ചെയ്തു.

Related Articles

Back to top button