പുഷ്പന്റെ വിയോ​ഗം..നാളെ ഹർത്താൽ..വാഹനങ്ങൾ…

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ ഹർത്താൽ.കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിലാണ് ഹർത്താൽ.വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കും. വെടിവെപ്പിൽ പരിക്കേറ്റതിനെ തുടർന്ന് 30 വർഷമായി പുഷ്പൻ കിടപ്പിലായിരുന്നു.

ഞായറാഴ്ച രാവിലെ എട്ടുമണിക്ക് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽനിന്നു ഭൗതിക ശരീരം വിലാപയാത്രയായി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പാർട്ടി പ്രവർത്തകരും നേതാക്കളും തലശേരിയിൽ കൊണ്ടുവരും.തലശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയ്ക്ക് ഒന്നര മുതൽ മേനപ്രം കാഞ്ഞിരത്തിൻ കീഴിൽ രാമവിലാസം സ്കൂൾ ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകിട്ട് അഞ്ചു മണിക്ക് സംസ്കാരം നടത്തും.

Related Articles

Back to top button