പുഴയിൽ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി..ഒരാൾക്കായി തിരച്ചിൽ….
കണ്ണൂർ ഇരിട്ടി പടിയൂർ പുവംകടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാർത്ഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.എടയന്നൂര്‍ തെരൂര്‍ അഫ്‌സത്ത് മന്‍സിലില്‍ മുഹമ്മദ് കുഞ്ഞിയുടെയും അഫ്‌സത്തിന്റെയും മകള്‍ ഷഹര്‍ബാന (20)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.സുഹൃത്ത് സൂര്യക്കായി തിരച്ചിൽ തുടരുന്നു.
കഴിഞ്ഞ ദിവസംയിരുന്നു ഇരുവരും പരീക്ഷ കഴിഞ്ഞ് സുഹൃത്തിന്റെ വീട്ടിൽ സന്ദർശനത്തിനായി എത്തിയത്. അതിനിടെ പുഴയും പഴശി അണക്കെട്ടിന്റെ ഭാഗങ്ങളും കാണാനായി പൂവം കടവിലെത്തുകയായിരുന്നു. മഴയില്‍ കുതിര്‍ന്ന മണ്‍തിട്ട ഇടിഞ്ഞു ഇരുവരും പുഴയിലേക്ക് വീഴുകയായിരുന്നു