പുഴയില്‍ ഡീസല്‍ സാന്നിധ്യം..ലോഹഭാഗം കണ്ടെത്തിയതായും ഈശ്വര്‍ മാല്‍പെ..തിരച്ചിൽ തുടരുന്നു…

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു.ഇതിനിടെ തിരച്ചിലില്‍ ലോഹഭാഗം കണ്ടെത്തിയെന്ന് ഈശ്വര്‍ മാല്‍പെ അറിയിച്ചു.ഷാക്കിള്‍ സ്‌ക്രൂ പിന്‍ ആണ് കണ്ടെത്തിയിരിക്കുന്നത്. ഇത് അര്‍ജുന്റെ ലോറിയുടേതല്ലെന്ന് ലോറി ഉടമ സ്ഥിരീകരിച്ചു.

കൂടാതെ പുഴയില്‍ ഡീസല്‍ സാന്നിധ്യമുണ്ടെന്നും മാല്‍പെ അറിയിച്ചു. ജാക്കി കണ്ടെത്തിയ സ്ഥലത്ത് നിന്ന് 70 മീറ്ററോളം മാറി വെള്ളത്തില്‍ ഡീസല്‍ പരന്ന സ്ഥലത്താണ് ഇപ്പോള്‍ പരിശോധന കേന്ദ്രീകരിച്ചിട്ടുള്ളത്. ഇന്നലെ ലോറിയുടെ ജാക്കി ലഭിച്ച സ്ഥലത്തും പരിശോധന നടത്തും. ഷിരൂരില്‍ കാലാവസ്ഥ തിരച്ചിലിന് അനുകൂലമാണെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു.

Related Articles

Back to top button