പുഴയില്‍ ഇറങ്ങാൻ അനുമതി നൽകിയില്ല..ഈശ്വര്‍ മാല്‍പേയും സംഘവും മടങ്ങും…
ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള പുഴയില്‍ ഇറങ്ങിയുള്ള പരിശോധനക്ക് അനുമതിയില്ല.തുടർന്ന് പരിശോധനക്കെത്തിയ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേയും സംഘവും മടങ്ങും. അനുമതിയില്ലാതെ ഇറങ്ങാന്‍ കഴിയില്ലെന്ന് ഈശ്വര്‍ മാല്‍പേ പറഞ്ഞു. കുത്തൊഴുക്കും പ്രതികൂല കാലാവസ്ഥയും പ്രതിസന്ധിയാണ്. ജില്ലാ ഭരണകൂടവുമായും എംഎല്‍എയുമായും ബന്ധപ്പെടുമെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു.
ഗംഗാവാലി പുഴയിലെ അടിയൊഴുക്കിന്റെ ശക്തി കുറയുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അധികൃതരും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സൈലും അറിയിച്ചതായി എംകെ രാഘവന്‍ എം പി ഇന്നലെ അറിയിച്ചിരുന്നു.എന്നാൽ കർണാടക സർക്കാർ പരിശോധനക്ക് ഇന്ന് അനുമതി നൽകിയില്ലെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്.