പുറക്കാട് ശക്തമായ കടൽക്ഷോഭം… വള്ളങ്ങൾ തകർന്നു…

അമ്പലപ്പുഴ: കരൂർ മുതൽ തോട്ടപ്പള്ളി വരെ കടൽക്ഷോഭം ശക്തം. രാവിലെ 9 ഓടെ പുറക്കാട് ഭാഗത്ത് 50 മീറ്ററോളം കടൽ ഉൾവലിഞ്ഞിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെ ശക്തമായ കടൽക്ഷോഭമാണ് പ്രദേശത്ത് ഉണ്ടായത്. കരയിൽ വെച്ചിരുന്നതും, നങ്കൂരമിട്ടതുമായ 4 വള്ളങ്ങളാണ് ശക്തമായ തിരമാലയിൽ പെട്ട് പുലിമുട്ടിലെ കല്ലിലിടിച്ച് തകർന്നത്. കടൽ പ്രക്ഷുബ്ദമാകുന്നതു കണ്ട് മത്സ്യ തൊഴിലാളികളും, നാട്ടുകാരും, വ്യാപാരികളും ചേർന്ന് ജെ.സി.ബി ഉപയോഗിച്ച് കടലിൽ നങ്കൂരമിട്ടിരുന്ന വള്ളങ്ങളും, കരയിൽ കയറ്റി വെച്ചിരുന്ന വള്ളങ്ങളും ഉൾപ്പടെ 200 ഓളം വള്ളങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചു മാറ്റി. രാത്രി 11 വരെ കടൽക്ഷോഭം തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button