പുരാവസ്തു തട്ടിപ്പ് കേസിൽ ഡി.വൈ.എസ്.പിക്കെതിരെ പരാതിക്കാർ

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി റസ്റ്റത്തിനെതിരെ പരാതിക്കാർ. മോൻസൻ മാവുങ്കലുമായുള്ള ഇടപാടിൽ ഹവാല പണം ഉപയോഗിച്ചിട്ടില്ലെന്നും ഹവാല പണമാണെന്ന് തെളിയിക്കാൻ ഡിവൈഎസ്പിയെ വെല്ലുവിളിക്കുന്നുവെന്നും പരാതിക്കാർ പറ‌ഞ്ഞു. ഡിവൈഎസ്പി റസ്റ്റത്തിന്റെ ആരോപണം പരാതിക്കാരെ ഭിന്നിപ്പിക്കാൻ വേണ്ടിയാണെന്നും പരാതിക്കാർ ആരോപിച്ചു. മോൻസന് നൽകിയ പണത്തിന് ബാങ്ക് രേഖയുണ്ട്. ഡിവൈഎസ്പിക്കെതിരായ എല്ലാ തെളിവുകളും ഇ.ഡിക്ക് കൈമാറുമെന്നും പരാതിക്കാർ കൂട്ടിച്ചേര്‍ത്തു.മോൻസൻ മാവുങ്കലിന് പരാതിക്കാർ നൽകിയത് ഹവാല പണം ആണെന്നായിരുന്നു ഡിവൈഎസ്പിയുടെ ആരോപണം. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി റസ്‌റ്റം 2021 നവംബറിൽ അനുമോൾ, ലിജോ എന്നിവരുടെ അക്കൗണ്ടിലൂടെ രണ്ടുതവണയായി 25000 രൂപയും, ഒരു ലക്ഷം രൂപ നേരിട്ടും കൈപ്പറ്റി എന്നാണ് പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരനായ യാക്കൂബിന്റെ പരാതി. അന്വേഷണം നടത്തണമെങ്കിൽ പണം വേണമെന്ന് ഡിവൈഎസ്പി നിരന്തരം ആവശ്യപ്പെട്ടിരുന്നതായാണ് പരാതിയിൽ പറയുന്നത്. പണം നൽകിയിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലാത്തത് ചോദ്യം ചെയ്തപ്പോൾ ഫോൺ വഴി ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി എന്ന ആക്ഷേപവും പരാതിക്കാർ ഉയർത്തിയിട്ടുണ്ട്.

Related Articles

Back to top button