പുരയിടത്തില്‍ അനുവാദമില്ലാതെ മൃതദേഹം സംസ്‌കരിച്ചു..ഒന്നര വര്‍ഷത്തിന് ശേഷം പുറത്തെടുത്തു…
ആമ്പല്ലൂര്‍ പഞ്ചായത്തില്‍ മറ്റൊരാളുടെ പുരയിടത്തിൽ അനുവാദമില്ലാതെ മറവ് ചെയ്ത വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും അടക്കം ചെയ്തു .കുലയെറ്റിക്കര സ്വദേശിയായ വീട്ടമ്മയുടെ മൃതദേഹമാണ് കോടതി ഇടപെടലിനെ തുടര്‍ന്ന് ആമ്പല്ലൂര്‍ പഞ്ചായത്ത് അധികൃതര്‍ പുറത്തെടുത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചത് .സ്ഥലം ഉടമയുടെ ഒന്നര വര്‍ഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണു നടപടി.
ഒന്നരവർഷം മുൻപായിരുന്നു മകന്റെ നേതൃത്വത്തിൽ വീടിന് അടുത്തുള്ള പുരയിടത്തിൽ വീട്ടമ്മയുടെ മൃതദേഹം സംസ്കരിച്ചത് .എടയ്ക്കാട്ടുവയല്‍ മൂത്തേടത്ത് ട്രീസ ജോസഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു മൃതദേഹം സംസ്കരിച്ചത് . മുന്‍പ് സരോജിനിയുടെ കുടുംബ സ്വത്തില്‍ ഉള്‍പ്പെട്ട സ്ഥലമായിരുന്നു ഇത്. രണ്ടു ദിവസത്തിനു ശേഷമാണു സ്ഥലത്തു മൃതദേഹം സംസ്‌കരിച്ച വിവരം ഉടമ അറിയുന്നത്. പരാതിക്കാരൻ ഹൈക്കോടതിയിൽ നൽകിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി .