പുന്നപ്ര ഫിഷ് ലാൻ്റ് കടലാക്രമണ ഭീതിയിൽ..ആശങ്ക…

അമ്പലപ്പുഴ: കടലാക്രമണ ഭീതിയിൽ പുന്നപ്ര ഫിഷ് ലാൻ്റ്. രണ്ടു ദിവസമായ പ്രദേശത്ത് കടൽകയറ്റം രൂക്ഷമാണ്. കൂറ്റൻ തിരമാലകൾ കരയിലേക്ക് അടിച്ചു കയറുകയാണ്. ഫിഷ് ലാൻ്റിന് തെക്കുഭാഗം ടെട്രോ പാഡുകളും, വടക്കുഭാഗം പഴയ കടൽഭിത്തിയുമുണ്ട്. ഫിഷ് ലാൻറിനു മുന്നിൽ ജിയോ ട്യൂബ് ആണ് നിരത്തിയിരിക്കുന്നത്.ഇതിന് മുകളിലൂടെയാണ് തിരമാലകൾ അടിച്ചുകയറുന്നത്.ഫിഷ് ലാൻ്റിന് മുന്നിലുള്ള ഹൈമാസ്സ് ലൈറ്റുവരെ തിരമാലകൾ എത്തി.10 മീറ്ററോളം അകത്തേക്ക് തിരമാലകൾ എത്തുന്നുണ്ട്.ഇതേ രീതിയിൽ കടൽ രണ്ടു ദിവസം നിന്നാൽ മത്സ്യതൊഴിലാളികളുടെ ആശ്രയമായ ഫിഷ് ലാൻറിംഗ് സെൻ്ററും ഓർമ്മയാകുമെന്നാണ് മത്സ്യ തൊഴിലാളികൾ പറയുന്നത്. വൈദ്യുതി വകുപ്പ് ജീവനക്കാർ എത്തി സമീപത്തെ വൈദ്യുതി പോസ്റ്റുകളിലെ വൈദ്യുതി വിശ്ചേദിച്ചു. ആശങ്കയിലാണ് പുന്നപ്ര കടൽ തീരം.

Related Articles

Back to top button