പുതുതായി വാങ്ങിയ വീടിന്റെ ചുമരിൽ കണ്ടത്…

ആലോചിച്ച് നോക്കൂ, നിങ്ങൾ പുതിയ ഒരു വീട്ടിലേക്ക് താമസം മാറുന്നു. ആ വീട്ടിൽ നിങ്ങളെ കാത്ത് ഒരു സർപ്രൈസ് ഇരിപ്പുണ്ട്. എന്തായിരിക്കും നിങ്ങളുടെ അവസ്ഥ? അതുപോലെ ഒരു സംഭവമാണ് അടുത്തിടെ വാങ്ങിയ വീട്ടിൽ ദമ്പതികൾക്ക് അഭിമുഖീകരിക്കേണ്ടി വന്നത്.

പുതുതായി സ്വന്തമാക്കിയ വീട്ടിൽ കൊടുങ്കാറ്റിൽ തകർന്നുപോയ ബേസ്മെന്റിന്റെ ചുമരിൽ അറ്റകുറ്റപ്പണി നടത്തുകയായിരുന്നു ഇരുവരും. അപ്പോഴാണ് അവിടെ നൂറുകണക്കിന് റം ബോട്ടിലുകൾ ഒളിപ്പിച്ച് വച്ചിരിക്കുന്നതായി കണ്ടെത്തിയത്. ചുമര് പൊട്ടി കാലിയായ റം കുപ്പികൾ ചറപറാ പുറത്തേക്ക് വീണുതുടങ്ങി. സംഭവത്തിന് സാക്ഷ്യം വഹിച്ചതോടെ ഇരുവരും അന്തംവിട്ടു പോയി. മാത്രമല്ല, ഇത് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചതോടെ നെറ്റിസൺസും അമ്പരന്നു.

പുതിയ വീട്ടിലേക്ക് ഇരുവരും മാറി രണ്ട് ദിവസത്തിനുള്ളിലാണ് ഈ സംഭവം ഉണ്ടായത്. “തന്റെ ഭർത്താവ് നനഞ്ഞ പ്ലാസ്റ്റർബോർഡ് നീക്കം ചെയ്യുകയായിരുന്നു. ആ സമയത്താണ് കുപ്പികൾ കണ്ടെത്തിയത്. ഭിത്തിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കുപ്പികൾ. വീഡിയോ വൈറലായതിന് ശേഷം കുപ്പി അവിടെ ഒളിപ്പിച്ച് വച്ചയാൾ അത് കാണുകയും തങ്ങളെ ബന്ധപ്പെടുകയും ചെയ്തു. ഇതുപോലെ നൂറുകണക്കിന് കുപ്പികളുണ്ടായിരുന്നു. എന്നാൽ അയാളിപ്പോൾ മദ്യപിക്കാറില്ല എന്നും അയാൾ പറഞ്ഞു“ എന്നാണ് കാത്തി സംഭവത്തെ കുറിച്ച് പറഞ്ഞത്. യുഎസിലെ ന്യൂജേഴ്‌സിയിൽ ആണ് സംഭവം.

Related Articles

Back to top button