പുതുതായി നിർമിച്ച പാലം തകർന്ന് വീണു..ഒരാൾക്ക് ദാരുണാന്ത്യം…
മണിപ്പൂരില്‍ പുതുതായി നിർമിച്ച പാലം തകർന്ന് ഒരാള്‍ മരിച്ചു.ഇംഫാല്‍ നദിക്ക് കുറുകെയുള്ള ബെയ്ലി പാലത്തില്‍ നിന്ന് ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വിറക് കയറ്റി വരികയായിരുന്ന ട്രക്ക് ബെയ്ലി പാലത്തിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടെ പാലം തകർന്നു വീഴുകയായിരുന്നു.
അപകടസമയത്ത് ട്രക്കില്‍ നാലുപേരായിരുന്നു ഉണ്ടായിരുന്നത്. പാലം തകർന്നതിന് പിന്നാലെ മൂന്നുപേർ ചാടി രക്ഷപെട്ടു.എന്നാൽ ട്രക്കിനുള്ളില്‍ കുടുങ്ങിപ്പോയ യുവാവ് മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വാംഗോയ് പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും മണിപ്പൂർ ഫയർ സർവീസ് ടീമും നടത്തിയ തിരച്ചിലിലാണ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത്.