പുതുചരിത്രം..പന്നിവൃക്ക സ്വീകരിച്ച 62കാരൻ ആശുപത്രി വിട്ടു…

ജനിതക മാറ്റം വരുത്തിയ പന്നിവൃക്ക സ്വീകരിച്ച 62കാരൻ ആശുപത്രി വിട്ടു .യുഎസിലെ മസാച്യൂസെറ്റ്സ് സ്വദേശി റിച്ചാർഡ് സ്ലേമാൻ എന്ന 62കാരനാണ് പന്നിവൃക്ക സ്വീകരിച്ചത് . മാര്‍ച്ച് 16നായിരുന്നു മസാചുസെറ്റ്സിലെ ജനറൽ ആശുപത്രിയിൽ നിർണായകമായ മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത് .മാറ്റിവെച്ച വൃക്കയെ ശരീരം പുറന്തള്ളാതിരിക്കാനുള്ള മരുന്നുകൾ കഴിച്ച് വിശ്രമത്തിലായിരുന്നു റിച്ചാർഡ് .ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും അദ്ദേഹത്തിന് ഡയാലിസിസ് ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മസാച്യുസെറ്റ്സിലുള്ള ബയോടെക് കമ്പനിയായ ഇജെനസിസാണ് ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക മാറ്റിവെക്കലിനായി നൽകിയത്. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് വൃക്ക മാറ്റിവെച്ചത്. പന്നികളിൽ കാണപ്പെടുന്ന, മനുഷ്യർക്ക് ഉപദ്രവമാകുന്ന ജീനുകൾ ജീനോം എഡിറ്റിങ്ങിലൂടെ നീക്കം ചെയ്ത്, പകരം മനുഷ്യരിലെ ജീനുകൾ കൂട്ടിച്ചേർത്താണ് വൃക്ക ശസ്ത്രക്രിയക്കായി ഒരുക്കിയത്.ടൈപ്പ് 2 പ്രമേഹം, രക്തസമ്മര്‍ദം എന്നിവ കാരണം സ്ലേമാന്‍റെ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. 2018ൽ വൃക്ക മാറ്റിവെച്ച വ്യക്തിയാണ് സ്ലേമാൻ. അതും പ്രവർത്തന രഹിതമായതോടെയാണ് ജനിതക മാറ്റം വരുത്തിയ പന്നിവൃക്ക മാറ്റിവെക്കാൻ തീരുമാനിച്ചത്

Related Articles

Back to top button