പുതിയ സാമ്പത്തിക വർഷം – കേരളത്തിന് ഇന്ന് നിർണായകം…

പുതിയ സാമ്പത്തിക വർഷം തുടങ്ങുന്ന ഇന്ന് കേരളത്തിന് നിർണായകം . അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ ഇടക്കാല ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും .. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് രാവിലെ പത്തരയോടെ വിധി പറയുക .പതിനായിരം കോടി രൂപ കൂടി അധികമായി കടമെടുക്കാൻ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. അതുകൊണ്ടുതന്നെ കേരളത്തെ സംബന്ധിച്ചടുത്തോളം വിധി അത്രയേറെ പ്രധാന്യമുള്ളതാണ് .ഇതേസമയം സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം ധന മാനേജ്‌മെന്റിന്റെ പിടിപ്പ്കേടാണെന്ന് കേന്ദ്രം അറിയിച്ചു .

ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കേന്ദ്രത്തിനോടും കേരളത്തിനോടും കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും ഇതിൽ ഫലമില്ലാതെ വന്നതോടെയാണ് കേസിൽ കോടതി വീണ്ടും വാദം കേട്ടത്. ഏഴ് വർഷം മുമ്പ് സംസ്ഥാന സർക്കാർ എടുത്ത അധിക കടത്തിന്റെ കണക്കുമായി ബജറ്റ് അവതരണത്തിന്റെ തലേ ദിവസം കേന്ദ്ര സർക്കാർ എത്തിയതിന് പിന്നിൽ വേറെ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് കേരളം വാദിച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് തെറ്റായ കണക്ക് സുപ്രീം കോടതിക്ക് കൈമാറിയ കേന്ദ്ര നടപടി ഞെട്ടിച്ചുവെന്നും കേരളം സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Back to top button