പുതിയ കടയ്ക്ക് അർജുന്റെ പേര് നൽകി കൊല്ലം സ്വദേശി ബദറുദ്ദീൻ…

കൊല്ലം : ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ഓർമ്മയ്ക്കായി കട തുറന്ന് കൊല്ലം സ്വദേശി ബദറുദ്ദീൻ. കൊല്ലം പള്ളിമുക്ക് സ്വദേശി ബദറുദ്ദീനാണ് തന്റെ കടയ്ക്ക് തൊട്ടടുത്ത് തന്നെ മറ്റൊരു പുതിയ കട തുറന്നത്. അർജുൻ സ്റ്റോർസ് എന്ന് പേരിട്ടിരിക്കുന്ന പുതിയ കട അർജുന്റെ ഓർമ്മയ്ക്കായി തുറന്നതാണെന്ന് ബദറുദ്ദീൻ പറയുന്നു. അർജുന്റെ പേരിനും ചിത്രത്തിനുമൊപ്പവും മനാഫിന്റെ ചിത്രവും കടയ്ക്കുമുന്നിൽ വെച്ചിട്ടുണ്ട്.

ആ 72 ദിവസങ്ങളിൽ ഏറ്റവും മാനസികമായി വേദനയനുഭവിച്ചിരുന്നുവെന്ന് ബദറുദ്ദീൻ പറയുന്നു. അർജുനെ കണ്ടെത്തുന്നത് വരെ, ജീവനറ്റ ശരീരമാണെങ്കിലും തിരികെ കിട്ടുന്നത് വരെ ഞാനും കുടുംബവും വളരെ വിഷമത്തിലായിരുന്നു. സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത വന്നു. അങ്ങനെയാണ് മകന്റെ കടയായിരുന്ന ഇതിന് അർജുൻ സ്റ്റോർസ് എന്ന് പേരിടുന്നത്. നേരത്തെ ഇത് മൊബൈൽ ഷോപ്പായിരുന്നു. മകൻ ​ഗൾഫിൽ പോയതോടെ അടഞ്ഞു കിടക്കുകയായിരുന്നുവെന്നും ബദറുദ്ദീൻ പറയുന്നു.

Related Articles

Back to top button