പീഡന കേസ് തിരിച്ചടിയായി..പ്രജ്വല്‍ രേവണ്ണ 44,000 വോട്ടിന് തോറ്റു…
ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായ കര്‍ണാടകയിലെ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രജ്വല്‍ രേവണ്ണ തോറ്റു.44,000 വോട്ടുകൾക്കാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ശ്രേയസ് പട്ടേല്‍ ഗൗഡയോട് പ്രജ്വൽ തോറ്റത്. ദേവഗൗഡ കുടുംബത്തിന്റെ സിറ്റിങ് സീറ്റായിരുന്ന ഹാസനില്‍ 25 വര്‍ഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്. 33-കാരനായ പ്രജ്വല്‍ കര്‍ണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു.