പീഡനക്കേസുകളിലെ പ്രതി..ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റിൽ…
പാറശ്ശാല: അഞ്ചോളം പീഡനക്കേസിലെ പ്രതി അവിവാഹിതയായ യുവതിക്ക് തൻ്റെ സ്വകാര്യസ്ഥാപനത്തിൽ ജോലിനൽകിയശേഷം പീഡിപ്പിക്കാൻ ശ്രമിച്ചു.തുടർന്ന് പോലീസ് ന്യൂട്രീഷ്യൻ കേന്ദ്ര ഉടമ കൂടിയായ പ്രതിയെ പിടികൂടി. കന്യാകുമാരി ജില്ലയിൽ അടയ്ക്കാക്കുഴി മങ്കുഴി പുത്തൻവീട്ടിൽ അഭിലാഷ് ബെർലിനെ (42)യാണ് യുവതിയുടെ പരാതിയിൽ പാറശ്ശാല പോലീസ് അറസ്റ്റ് ചെയ്തത്. പാറശ്ശാല ഗാന്ധിപാർക്കിനു സമീപത്തായി ന്യൂട്രീഷ്യൻ കേന്ദ്രം നടത്തുകയാണ് പ്രതി ഈ സ്ഥാപനത്തി ലേക്ക് ജോലിക്ക് ആവശ്യമുണ്ടെന്ന പരസ്യം കണ്ട് ജോലിതേടി എത്തിയ യുവതിക്ക് നിയമനം നൽകിയ ശേഷം ഹോം ഡെലിവറിയ്ക്കെന്ന പേരിൽ കാറിൽക്കയറ്റി കാരോട്-മുക്കോല ബൈപ്പാസിലെത്തിച്ചശേഷം പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. കാറിൽനിന്ന് ഓടിരക്ഷപ്പെട്ട യുവതി പാറശ്ശാല പോലീസിൽ പരാതിപ്പെട്ടുകയായിരുന്നു.അഭിലാഷ് ബെർലിൻ നാല് പോക്സോ കേസുകളിലും മറ്റൊരു പീഡനക്കേസിലും പ്രതിയാണ്.