പീച്ചിഡാം തുറന്നത് റൂൾസ് കർവ് നിയമം പാലിക്കാതെ….
റൂൾ കർവ് നിയമം പാലിക്കാതെ പീച്ചിഡാം തുറന്നുവെന്ന ആരോപണവുമായി പഞ്ചായത്ത് അംഗം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജലസേചന മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയനാണ് പരാതി നൽകിയത്. പീച്ചി ഡാം തുറന്ന് അനിയന്ത്രിതമായ തോതിൽ ജലം പുറത്തേക്ക് ഒഴുക്കിയത് വഴി സംഭവിച്ച നാശനഷ്ടങ്ങൾ മനുഷ്യ നിർമ്മിത ദുരന്തത്തിന്റെ പട്ടികയിലാണ് ഉൾപ്പെടുത്തേണ്ടതെന്നും പ്രകൃതിക്ഷോഭമായി കണക്കാക്കാൻ ആകില്ലെന്നും പരാതിയിൽ പറയുന്നു.