പി സി ജോർജ്ജിന് എതിരെ പൊലീസ് കേസ് എടുത്തു.
കോഴിക്കോട്: മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പി സി ജോർജ്ജിന് എതിരെ പൊലീസ് കേസ് എടുത്തു. മാഹി സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടറി നൽകിയ പരാതിയിൽ ആണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് കസബ പൊലീസാണ് പി സി ജോർജിനെതിരെ കേസെടുത്തത്. മാഹി വേശ്യകളുടെ കേന്ദ്രമെന്നായിരുന്നു പി സി ജോർജിന്‍റെ വിവാദ പരാമർശം. എൻ ഡി എ സ്ഥാനാർഥി എം ടി രമേശിന്‍റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പി സി വിവാദ പരാമർശം നടത്തിയത്.