പി.സി.ജോർജിനെതിരെ മാഹി പോലീസ് കേസെടുത്തു…
മാഹി: സ്ത്രീ സമൂഹത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നാരോപിച്ച് ബി.ജെ.പി നേതാവ് പി.സി.ജോർജിനെതിരെ മാഹി പോലീസ് വിവിധ വകുപ്പുകളിൽ കേസെടുത്തു. 153 എ, 67 ഐ.ടി.ആക്ട്, 125 ആർ.പി. ആക്ടട് എന്നിവ അനുസരിച്ചാണ് കേസ്. സി.പി.എം മാഹി ലോക്കൽ സെക്രട്ടറി കെ.പി സുനിൽകുമാർ ഉൾപ്പെടെ മാഹിയിലെ വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളൂം നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.