പി.ജയരാജൻ വധശ്രമക്കേസ്..പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകി സംസ്ഥാന സർക്കാർ….
പി.ജയരാജൻ വധശ്രമക്കേസിൽ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാനസർക്കാർ .ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് അപ്പീൽ സമര്‍പ്പിച്ചിരിക്കുന്നത്.പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്ന് അപ്പീലില്‍ പറയുന്നു .1999ലെ തിരുവോണ നാളിൽ പി. ജയരാജനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതി ഒഴികെ ഏഴ് പേരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.
വധശ്രമം , ആയുധം ഉപയോഗിക്കൽ, കലാപമുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലന്ന കണ്ടെത്തലിലായിരുന്നു ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടത് .ഒന്നാം പ്രതി കടിച്ചേരി അജി, മൂന്നാം പ്രതി കൊയ്യോൺ മനോജ് നാലാം പ്രതി പാറ ശശി , അഞ്ചാം പ്രതി എളംതോട്ടത്തിൽ മനോജ് (5), ഏഴാം പ്രതി ജയപ്രകാശൻ എന്നിവരയൊണ് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത് .ജയരാജനെതിരായ വധശ്രമത്തിന് പിന്നാലെയാണ് കണ്ണൂരിൽ സിപിഎം- .. ആർ എസ് എസ് ഏറ്റുമുട്ടൽ രൂക്ഷമാവുകയും പലപ്പോഴായി നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തത്