പിണറായി വിവരംകെട്ടവൻ, ആണത്തമുണ്ടോ?..ബോംബ് വിവാദത്തിൽ പിണറായിക്കെതിരെ കെ സുധാകരൻ…
ഡിസിസി ഓഫിസിൽ ബോംബ് പ്രദർശിപ്പിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിനു കടുത്ത ഭാഷയിൽ മറുപടിയുമായി കെ സുധാകരൻ .‘‘അവൻ വെട്ടിക്കൊന്നതും വെടിവച്ചു കൊന്നതും ബോംബെറിഞ്ഞു കൊന്നതും എത്രപേരെ? സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് വെട്ടാനും കുത്താനും തുടങ്ങിയതല്ലേ. എനിക്ക് ആ റെക്കോഡില്ല. പിണറായി വിവരംകെട്ടവൻ. ആണത്തമുണ്ടോ? എന്നായിരുന്നു സുധാകരന്റെ വിമർശനം.
കൂടാതെ എരഞ്ഞോളിയിൽ വൃദ്ധൻ ബോംബ് പൊട്ടി മരിച്ച സംഭവത്തിൽ സുധാകരൻ നടത്തിയ വിവാദപരാമർശത്തിൽ വിശദീകരണവും നൽകി.. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ചെറുപ്പക്കാരാണ് മരിച്ചതെന്ന് പറഞ്ഞ കെ സുധാകരൻ സ്വന്തം പാർട്ടിയിലെ അടക്കം എത്ര ചെറുപ്പക്കാരെ സിപിഎം കൊന്നു എന്നും ചോദിച്ചു. അങ്ങനെയൊരു ചെറുപ്പക്കാരൻ മരിച്ചില്ലെന്നാണ് ഉദ്ദേശിച്ചത്. അപൂർവം കൊലകളിൽ ഒന്നാണിതെന്നും സിപിഎമ്മിന്റെ രാഷ്ട്രീയ അസ്ഥിത്വം തന്നെ കൊലപാതകത്തിലും ബോംബേറിലും ആണെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.