പിണറായി വിജയന്റെ ചിത്രം പതിച്ച ലുക്ക്ഔട്ട് നോട്ടീസ്
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പതിച്ച ലുക്ക്ഔട്ട് നോട്ടീസ്. നാളെ 11 മണിക്ക് ജില്ലാ പൊലീസ് ആസ്ഥാനങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ് പതിക്കുമെന്ന് പി.കെ.ഫിറോസ് വ്യക്തമാക്കി. ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധിക്കാൻ ഒരുങ്ങുന്നത് മുസ്ലിം യൂത്ത് ലീഗ് ആണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്.