‘പിണറായി ജീവിക്കുന്നത് ബിജെപി സഹായത്തിൽ…ഇല്ലെങ്കിൽ എന്നേ ജയിലിൽ പോകുമായിരുന്നുവെന്ന് കെ .സുധാകരൻ…
കൊല്ലം: കോണ്‍ഗ്രസിന് ആര്‍എസ്എസ് ബന്ധമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. പിണറായി വിജയന് അഭിമാനമില്ല. പിണറായി ജീവിക്കുന്നത് ബിജെപിയുടെ സഹായത്തിലാണ്. ഇല്ലെങ്കിൽ എന്നേ ജയിലിൽ പോകുമായിരുന്നുവെന്ന് കെ സുധാകരൻ പരിഹസിച്ചു. സ്വന്തം പോരായ്മ മറച്ചുവെക്കാൻ വായിൽ തോന്നിയത് പറയരുത്. ഒരു കോണ്‍ഗ്രസുകാരനും ഗോള്‍വാള്‍ക്കറുടെ മുന്നില്‍ തലകുനിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ സുധാകരന്‍, സിപിഎം ആർ എസ് എസിന് വിധേയരാണെന്നും വിമര്‍ശിച്ചു.