പിണറായിയുടെ ഉപദേശം ഞങ്ങൾക്ക് വേണ്ട…രമേശ് ചെന്നിത്തല..

കൊച്ചി: പതാക വിവാദത്തില്‍ മറുപടിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊടിയുടെ കാര്യം തങ്ങള്‍ നോക്കിക്കൊള്ളാം അതിന് പിണറായിയുടെ ഉപദേശം വേണ്ടെന്ന് ചെന്നിത്തല. രാഹുലിന്‍റെ മുഖമുള്ള പ്ലക്കാര്‍ഡുകളാണ് പ്രചാരണത്തിന് ഉപയോഗിച്ചത്, അത് പുതിയ പ്രചാരണരീതിയാണെന്നും ചെന്നിത്തല പറഞ്ഞു. എസ്‍.ഡി.പി.ഐയെ തള്ളിപ്പറയാൻ വൈകിയിട്ടില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. യുഡിഎഫ് നേതാക്കളുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം പറഞ്ഞു, പിഡിപിയുടെയും എസ്ഡിപിഐയുടെയും വോട്ട് മുമ്പ് വാങ്ങിച്ചവരാണ് സിപിഎം എന്നും രമേശ് ചെന്നിത്തല. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ കോൺഗ്രസ്- ലീഗ് കൊടികള്‍ ഒഴിവാക്കിയെന്നതാണ് ഇപ്പോള്‍ യുഡിഎഫിനെതിരെ ഉയരുന്ന ഒരു ആരോപണം. ബിജെപിയെ ഭയന്നും ഉത്തരേന്ത്യയില്‍ വോട്ട് ലാഭം ലക്ഷ്യമിട്ടുമെല്ലാമാണ് പതാകകള്‍ ഉയര്‍ത്താതിരുന്നത് എന്നാണ് ഇടത്- ബിജെപി പാളയങ്ങള്‍ യുഡിഎഫിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍. ലോക്സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുമായി ചേര്‍ന്ന് മത്സരിക്കാനുള്ള യുഡിഎഫ് നീക്കവും വലിയ രീതിയില്‍ വിവാദമായി. തുടര്‍ന്ന് ഈ തീരുമാനത്തില്‍ നിന്ന് കോൺഗ്രസ് പിൻവാങ്ങി.

Related Articles

Back to top button