പിഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ അൻവറിന് മുറി നൽകിയില്ല..പ്രതിഷേധം..പിന്നിൽ മന്ത്രി റിയാസെന്ന് അൻവർ…
എറണാകുളം പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ എംഎൽഎ പിവി അൻവറിന് യോഗം ചേരാൻ മുറി നൽകിയില്ല. മുറി അനുവദിക്കാതിരുന്നതോടെ അൻവർ സ്ഥലത്ത് പ്രതിഷേധിച്ചു. റസ്റ്റ് ഹൌസിന്റെ മുറ്റത്ത് യോഗം ചേരാനാണ് തീരുമാനം. പൊതുമരാമത്ത് മന്ത്രി റിയാസിന്റെ ഇടപെടലിലാണ് തനിക്ക് മുറി അനുവദിക്കാതിരുന്നതെന്ന് അൻവർ ആരോപിച്ചു. പൊലീസിനെ കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും അൻവർ പറഞ്ഞു.
ഇതാണ് ഫാസിസം. രാഷ്ട്രീയ യോഗമല്ല ചേരുന്നത്. എന്നിട്ടും മുറിയനുവദിച്ചില്ല. മുഖ്യമന്ത്രി വാളെടുക്കുമ്പോൾ മരുമകൻ വടിയെടുക്കുകയാണെന്നും അൻവർ പരിഹസിച്ചു. എംൽഎയും സംഘവും PWD റസ്റ്റ് ഹൗസിൽ തുടരുകയാണ്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം തുടരുകയാണ്.