പിഞ്ച് കുഞ്ഞിനെ വിറ്റ സംഭവം..സീരിയൽ നടിയടക്കം 5 പേർക്കെതിരെ കേസ്…

രണ്ട് മാസം പ്രായമായ കുഞ്ഞിനെ 10,000 രൂപയ്ക്ക് വിറ്റ സംഭവത്തിൽ ഇടനിലക്കാരിയായ ആശാവർക്കർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. ആശാവർക്കർ ഉഷ (സീമ), കുട്ടിയുടെ മാതാവ്, അവരുടെ മാതാവ്,കുഞ്ഞിനെ സ്വീകരിച്ച തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ എന്നിവർക്കെതിരെയാണ് വൈത്തിരി പൊലീസ് കേസെടുത്തത്.

ഉഷയെ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.പൊഴുതന പഞ്ചായത്തിലെ രണ്ടാം വാർഡ് പിണങ്ങോട് ഊരംകുന്നിൽ താമസിക്കുന്ന യുവതിയുടെ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ ആണ് വിറ്റത്. സീരിയൽ നടിയായ മായ സുകു, ഭർത്താവ് സുകു എന്നിവരാണ് കുട്ടിയെ വാങ്ങിയത്. ഇവരോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് അറിയിച്ചിട്ടുണ്ട്. ഭർത്താവിൽനിന്ന് പിരിഞ്ഞുകഴിയുകയാണ് യുവതി. കുഞ്ഞിനെ സിഡബ്ല്യുസി പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.

Related Articles

Back to top button