പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു…ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു…

പിന്നിലെ ടയർ പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ പിക്കപ്പ് വാനിൽ നിന്നും ഡ്രൈവർക്കും ക്ലീനർക്കും അത്ഭുതകരമായ രക്ഷ. കോഴിക്കോട് ഈങ്ങാപ്പുഴക്ക് സമീപം ലോക്കരയിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. പച്ചക്കറിയുമായി വരികയായിരുന്ന വാഹനത്തിന്റെ പിറകിലെ ടയർ പൊട്ടിയാണ് അപകടമുണ്ടായത്. വാഹനം റോഡിലേക്ക് മറിഞ്ഞു. സുൽത്താൻ ബത്തേരി ബീനാച്ചി സ്വദേശികളായ ഡ്രൈവറും, ക്ലീനറും പരുക്കേൽക്കാതെ അൽഭുതകരമായി രക്ഷപ്പെട്ടു.

Related Articles

Back to top button