പിഎസ്‌സി സിപിഒ ലിസ്റ്റില്‍ 12 പേർ ഉതിരുകിക്കയറ്റിയതില്‍ വിശദീകരണവുമായി പിഎസ്‌സി ജില്ലാ ഓഫീസര്‍…

തിരുവനന്തപുരം: പിഎസ്‌സി സിപിഒ ലിസ്റ്റില്‍ 12 പേരെ തിരുകിക്കയറ്റിയതില്‍ വിശദീകരണവുമായി പിഎസ്‌സി തിരുവനന്തപുരം ജില്ലാ ഓഫീസര്‍ കെപി രമേശ് കുമാര്‍. 12 പേർ റാങ്ക് പട്ടികയിൽ കയറിയത് ക്ലെറിക്കൽ മിസ്റ്റേക്കാണെന്നാണ് ജില്ലാ ഓഫീസറുടെ വിശദീകരണം. 12 പേർ പട്ടികയില്‍ വന്നത് എങ്ങനെ സംഭവിച്ചു എന്നതിന് ജില്ലാ ഓഫീസര്‍ക്ക് വ്യക്തമായ മറുപടിയില്ല പിഎസ്‌സി പിആർഒയോട് ചോദിക്കണമെന്ന് ജില്ലാ ഓഫീസർ വ്യക്തമാക്കി. എന്നാല്‍ പിഴവ് എങ്ങനെ സംഭവിച്ചുവെന്നതില്‍ പ്രതികരിക്കാന്‍ പിഎസ്‌സി പിആർഒ സുനുകുമാർ തയ്യാറായില്ല.

നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ട 12 പേരെ പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കിയതും തിരുവനന്തപുരം ജില്ലാ ഓഫീസര്‍ കെപി രമേശ് കുമാറായിരുന്നു. വിഷയത്തില്‍ പിഎസ്‌സി ആസ്ഥാനത്ത് നിന്ന് വിശദീകരണമൊന്നും നല്‍കിയിട്ടില്ല. റീ മെഷർമെൻ്റിന് ആകെ എത്തിയത് 71 പേരാണ്. ഇതിൽ 49 പേരും പാസ്സായി ലിസ്റ്റിൽ കയറിയിരുന്നു. ഇതിൽ ഉൾപ്പെട്ട 12 പേരെയാണ് പിന്നീട് പുറത്താക്കിയത്. പിഎസ്‌സി അംഗം മെഷര്‍മെന്‍റ് എടുക്കുമ്പോള്‍ തോറ്റവർ ജയിക്കുന്നതായും ഉദ്യോഗസ്ഥർ ചെയ്യുമ്പോൾ തോൽവി കൂടുന്നതായുമാണ് ആക്ഷേപം.

Related Articles

Back to top button