പിഎസ്‍സി പരീക്ഷകൾ മാറ്റിവെച്ചു.. പുതുക്കിയ തീയതി അറിയിക്കും…
തിരുവനന്തപുരം: ജൂലായ് 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പിഎസ്‍സി അറിയിച്ചു. കാലവര്‍ഷ ദുരന്തം കണക്കിലെടുത്താണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്നുള്ള, അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റൊരവസരം നല്‍കുമെന്നും പിഎസ്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.