പിഎസ്‌സി കോഴ വിവാദം..നടപടി ഇന്നറിയാം..സിപിഐഎം ജില്ലാകമ്മിറ്റി ഇന്ന് ചേരും….
പി എസ് സി കോഴ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിർണായക യോഗം ഇന്ന് ചേരും.ആരോപണ വിധേയനായ ടൗൺ ഏരിയ കമ്മറ്റിയംഗം പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചർച്ച ചെയ്യാനാണ് പ്രധാനമായും യോഗം ചേരുന്നത്.പി എസ് സി കോഴ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രമോദ് കോട്ടൂളി ജില്ലാ കമ്മറ്റി ഓഫീസിലെത്തി വിശദീകരണം നൽകിയിരുന്നു. ഇതു പരിശോധിച്ചാണ് ജില്ല കമ്മിറ്റിയിൽ നടപടി എടുക്കുക. നടപടി വിശദീകരിക്കുന്നതിനായി ഉച്ചയ്ക്ക് ശേഷം ടൗൺ ഏരിയ കമ്മിറ്റിയും ചേരും. പ്രമോദിനെതിരെ നടപടി എടുത്തില്ലെങ്കിൽ പ്രതിഷേധിക്കുമെന്ന സൂചനയാണ് ഒരു വിഭാഗം ഏരിയ കമ്മിറ്റിയംഗങ്ങൾ നൽകുന്നത്.