പിഎസ്സി കോഴ വിവാദം…..ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തുന്നുവെന്ന് കെ സുരേന്ദ്രൻ….
പിഎസ്സി കോഴ വിവാദം സംസ്ഥാന സർക്കാർ ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ‘ആരോപണം ഉയർന്ന് വന്നത് സാധാരണ നേതാവിലേക്കല്ല, സംസ്ഥാന ഭരണ സിരാ കേന്ദ്രത്തിലേക്കാണ്, അത് കൊണ്ട് തന്നെ ഇത് ഒരു സാധാരണ അഴിമതി ആരോപണമല്ലെന്നും ഗൗരവമായ അന്വേഷണം വേണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു’.
നേരത്തെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഭരണഘടന വഴി സ്ഥാപിതമായ തത്വങ്ങളിൽ നിയമനം നടത്തേണ്ട പിഎസ് സി അംഗത്വം സിപിഐഎം തൂക്കി വിൽക്കുന്നുവെന്നായിരുന്നു പ്രവീൺ കുമാറിന്റെ വിമർശനം. കോഴിക്കോട് സിപിഐഎമ്മിൽ രണ്ട് ചേരികളായി മാഫിയകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രി മുഹമ്മദ് റിയാസിനെ പ്രതിസ്ഥാനത്ത് നിർത്തിയായിരുന്നു വിമർശനം.