പിഎസ്‍സി കോഴ വിവാദം….ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയോട് വിശദീകരണം തേടും….

പിഎസ്‍സി അംഗത്വം ലഭിക്കുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കോഴിക്കോട്ടെ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയോട് പാര്‍ട്ടി വിശദീകരണം തേടും. നടപടി എടുക്കുന്നതിന് മുന്നോടിയായിട്ടാണ് വിശദീകരണം തേടുന്നത്. അതേസമയം, വിവാദത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. പരാതിക്കാരിയുടെ ഭർത്താവിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടി. എന്നാൽ രേഖാമൂലം പരാതി നൽകാൻ തയ്യാറാകാത്തതിനാൽ കേസെടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്‌സി അംഗത്വം സംഘടിപ്പിച്ച് നൽകാമെന്ന് വാദ്ഗാനം ചെയ്ത് കോഴിക്കോട്ടെ യുവ നേതാവ് 22 ലക്ഷം കോഴ കൈപ്പറ്റിയെന്നാണ് പാര്‍ട്ടിക്ക് കിട്ടിയ പരാതി. ഡീൽ ഉറപ്പിക്കുന്നതിന്‍റെ ശബ്ദ സന്ദേശം അടക്കം കിട്ടിയ പരാതിയിൽ സംസ്ഥാന നേതൃത്വം അന്വേഷണം തുടങ്ങി. കോഴിക്കോട്ടെ ഏരിയ സെന്‍റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുവ നേതാവിനെതിരെയാണ് പാര്‍ട്ടി ബന്ധു കൂടിയായ ഡോക്ടറുടെ പരാതി.

Related Articles

Back to top button