പിഎസ്‍സി കോഴ ആരോപണത്തിൽ അന്വേഷണം വേണമെന്ന് പ്രമോദ് കോട്ടൂളി…

പിഎസ്‍സി കോഴ ആരോപണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആരോപണ വിധേയനായ സിപിഎം നേതാവ് പ്രമോദ് കോട്ടൂളി. പാർട്ടിയുടെ മുഖമാണ് ആരോപണത്തിലൂടെ വികൃതമായെതെന്നും പാർട്ടി അന്വേഷണത്തിനൊപ്പം തന്നെ ഭരണതലത്തിലുള്ള അന്വേഷണം വേണമെന്നും പ്രമോദ് വ്യക്തമാക്കി. അന്വേഷണം നടത്തി ആരോപണത്തിൽ വ്യക്തത വരുത്തണം. പാർട്ടി നടപടികളോട് സഹകരിക്കും. തന്നോട് ചോദിച്ചാൽ എല്ലാം പാർട്ടിയോട് പറയുമെന്നും പ്രമോദ് കോട്ടൂളി പറഞ്ഞു.

പ്രമോദ് കോട്ടൂളി പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകിയിരുന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയാണ് പ്രമോദ് വിശദീകരണം നൽകിയത്. ശനിയാഴ്ച ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും.

Related Articles

Back to top button