പാർട്ടി വിടില്ല..മാണിയുടെ വീട്ടില്‍ പോയത് അദ്ദേഹത്തിന്റെ സുഖമില്ലാത്ത ഭാര്യയെ കാണാൻ…..

താന്‍ പാര്‍ട്ടി വിടുമെന്ന പ്രചരണം തെറ്റാണെന്ന് പി സി തോമസ്.കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ കേന്ദ്ര മന്ത്രിയുമായ പി.സി തോമസ് പാര്‍ട്ടി വിടുകയാണെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു . കെ എം മാണിയുടെ വീടു സന്ദര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു പി സി തോമസ് പാര്‍ട്ടിമാറി ജോസ് കെ മാണിക്കൊപ്പം ചേരുകയാണെന്ന വാർത്ത പരന്നത് .എന്നാല്‍, പി സി തോമസ് ഈ വാര്‍ത്തകള്‍ തള്ളി രംഗത്തെത്തിയിരിക്കുകയാണ് . കെ എം മാണിയുടെ ചരമ വാര്‍ഷിക ദിനത്തിലാണ് അദ്ദേഹം വീട് സന്ദര്‍ശിച്ചത്.

തന്റെ പിതാവിന്റെ സഹോദരിയാണ് കെ എം മാണിയുടെ ഭാര്യ കുട്ടിയമ്മ. അവര്‍ക്ക് സുഖമില്ലാത്തതിനാല്‍ കാണാനാണ് മാണിയുടെ വീട്ടിലെത്തിയത്. ഇതിനുമുമ്പും മാണിയുടെ വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യയെ കാണാന്‍ പോയിരുന്നു. ജോസ് കെ മാണി ഇല്ലാത്ത സമയത്താണ് വീട്ടില്‍ പോയത്.അല്ലാതെ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും പി സി തോമസ് പറഞ്ഞു. കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനും യുഡിഎഫ് ചെയര്‍മാനുമായ സജി മഞ്ഞകടമ്പില്‍ പാര്‍ട്ടി വിട്ടുപോയിരുന്നു. ഇതിനു പിന്നാലെയാണ് പി സി തോമസും പാര്‍ട്ടി വിടുകയാണെന്ന പ്രചാരണം ശക്തമായത്.

Related Articles

Back to top button