പാർട്ടി ഓഫീസിൽ മിശ്രവിവാഹം..സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തു…
മിശ്രവിവാഹത്തിന് നേതൃത്വം നൽകിയെന്നാരോപിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് തല്ലിത്തകർത്തു. പെൺവീട്ടുകാരാണ് ഓഫിസ് അടിച്ചു തകർത്തതെന്നാണ് റിപ്പോർട്ട്.
തമിഴ്നാട് തിരുനെൽവേലിയിലാണ് സംഭവം.തിരുനെൽവേലി സ്വദേശികളായ യുവാവിന്റെയും യുവതിയുടെയും വിവാഹം ഇന്നലെ ഓഫിസിൽ വച്ച് നടത്തിയിരുന്നു. ദളിത് യുവാവുമായി പ്രബലജാതിയിൽപ്പെട്ട പെൺകുട്ടിയുടെ വിവാഹമാണ് പാർട്ടി ഇടപെട്ട് നടത്തിയത്.
ഇതിൽ പ്രകോപിതരായ പെൺവീട്ടുകാരാണ് ഓഫിസ് അടിച്ചു തകർത്തത്. ഓഫിസിന്റെ ചില്ലുകളും ഫർണിച്ചറുകളുമെല്ലാം നശിപ്പിച്ചു. പാർട്ടി ഓഫിസിലുണ്ടായിരുന്ന പ്രവർത്തകരെയും ആക്രമിച്ചു. സംഭവത്തിൽ കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ തിരുനെൽവേലി പൊലീസ് കേസെടുത്തിട്ടുണ്ട്.സ്ത്രീകളടക്കമുള്ള സംഘമാണ് സിപിഎം ഓഫീസിലെത്തി അക്രമം അഴിച്ച് വിട്ടതെന്ന് സിപിഎം പ്രതികരിച്ചു.