പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു..പുതിയ നിരക്ക് ഇങ്ങനെ…

മ​ണ്ണു​ത്തി-​ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യി​ലെ പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ ടോ​ൾ​നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു. ഭാരവാഹനങ്ങൾക്ക് ഒരു ദിവസത്തെ ഒന്നിൽ കൂടുതലുള്ള യാത്രക്ക് 5 രൂപയാണ് വർധന. ഒരു ഭാഗത്തേക്കുള്ള എല്ലാ വാഹന യാത്രക്കും നിലവിലെ നിരക്ക് തുടരും. എല്ലാ ഇനം വാഹനങ്ങൾക്കും ഉള്ള മാസ നിരക്കുകൾ 10 മുതൽ 40 രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്.

പു​തു​ക്കി​യ നി​ര​ക്ക്:

  • കാ​ര്‍, ജീ​പ്പ് ഒ​രു ഭാ​ഗ​ത്തേ​ക്ക് 90 രൂ​പ, 24 മ​ണി​ക്കൂ​റി​നു​ള്ളി​ലെ ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ട്രി​പ്പു​ക​ള്‍ക്ക് 140 രൂ​പ, ഒ​രു മാ​സ​ത്തേ​ക്ക് 2760 രൂ​പ
  • ചെ​റു​കി​ട വാ​ണി​ജ്യ​വാ​ഹ​ന​ങ്ങ​ള്‍ക്ക് ഒ​രു ഭാ​ഗ​ത്തേ​ക്ക് 160, ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ യാ​ത്ര​ക്ക് 240, ഒ​രു മാ​സ​ത്തേ​ക്ക് 4830
  • ബ​സ്, ട്ര​ക്ക് ഒ​രു ഭാ​ഗ​ത്തേ​ക്ക് 320, ഒ​ന്നി​ല്‍ കൂ​ടു​ത​ൽ യാ​ത്ര​ക്ക് 485, ഒ​രു മാ​സ​ത്തേ​ക്ക് 9660.
  • ബ​ഹു​ച​ക്ര ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ക്ക് ഒ​രു ഭാ​ഗ​ത്തേ​ക്ക് 515, ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ യാ​ത്ര​ക്ക് 775, ഒ​രു മാ​സ​ത്തേ​ക്ക് 15,525

Related Articles

Back to top button