പാലാ ബലാത്സംഗ കേസ്.. പ്രതി 16 വർഷത്തിന് ശേഷം പിടിയിൽ….
കോട്ടയം: പാലായിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ 16 വർഷത്തിന് ശേഷം ഇന്റർപോൾ അറസ്റ്റ് ചെയ്തു. വിഴിഞ്ഞം സ്വദേശി യഹ്യാഖാനെയാണ് യുഎഇയിൽ നിന്ന് പിടികൂടിയത്. 2008 ലാണ് ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബലാൽസംഗം ചെയ്തത്. പാത്രക്കച്ചവടത്തിനായി പെൺകുട്ടിയുടെ വീട്ടിൽ എത്തിയ സമയത്താണ് ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചത്. കേസിൽ അറസ്റ്റിലായ യഹ്യ ഖാൻ ജാമ്യത്തിലിറങ്ങി മുങ്ങിയതോടെ പൊലീസ് ഇന്റർപോളിന്റെ സഹായം തേടുകയായിരുന്നു.