പാലത്തിൽ നിന്ന് താഴേക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു.

കണ്ണൂർ : തലശ്ശേരി മാഹി ബൈപ്പാസിലെ പാലത്തിൽ നിന്ന് താഴേക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. തോട്ടുമ്മൽ സ്വദേശി നിദാൽ (18) ആണ് മരിച്ചത്. തലശ്ശേരി സെയ്ൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. കൂട്ടുകാർക്കൊപ്പമെത്തിയ നിദാൽ പാലങ്ങൾക്കിടയിലെ വിടവ് ചാടിക്കടക്കാൻ ശ്രമിക്കുമ്പോൾ താഴേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button