പാലക്കാട് സ്ഥാനാര്‍ഥിയാകാനില്ലെന്ന് രമേഷ് പിഷാരടി….

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച് നടൻ രമേഷ് പിഷാരടി. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും ഉപതെരഞ്ഞെടുപ്പില്‍ സജീവമായി പ്രചാരണ രംഗത്തുണ്ടാകുമെന്നും പിഷാരടി പറഞ്ഞു.സമൂഹ മാധ്യമത്തിലൂടെയാണ് ഈ കാര്യം അറിയിച്ചത്.

മത്സരംഗത്തേക്ക് ഉടനെയില്ലെന്നും തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും പിഷാരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പാലക്കാട്, വയനാട്, ചേലക്കര മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകുമെന്നും പിഷാരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി രമേഷ് പിഷാരടി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് താരത്തിന്റെ വിശദീകരണം.

Related Articles

Back to top button