പാലക്കാട് സ്ത്രീക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം..ഗുരുതര പരിക്ക്….
പാലക്കാട്: ഒലവക്കോട് താണാവിൽ സ്ത്രീക്ക് നേരെ ആസിഡ് ആക്രമണം. താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർക്കിനയ്ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്.ബർക്കിനയുടെ മുൻ ഭർത്താവാണ് ആക്രമണം നടത്തിയത് .സംഭവത്തിൽ തമിഴ്നാട് സ്വദേശി കാജാ ഹുസൈനെ പൊലീസ് പിടികൂടി .ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു ആക്രമണം.ആക്രമണത്തിൽ പരിക്കേറ്റ ബർക്കിന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.