പാലക്കാട് സജ്ഞിത്ത് വധക്കേസ് : മൂന്നാം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി… തള്ളാൻ കാരണം….

ആർ .എസ്.എസ് പാലക്കാട് തേനേരി മണ്ഡൽ ബൗദ്ധിക്ക് പ്രമുഖായിരുന്ന സജ്ഞിത്തിനെ പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതി ഇംതിയാസ് അഹമ്മദിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. പാലക്കാട് അഡീഷണൽ സെഷൻസ് ജഡ്ജി ജെ.വിനായക റാവുവാണ് ജാമ്യാപേക്ഷ തള്ളിയത്.
കേസിലെ മൂന്നാം പ്രതി ഇംതിയാസ് അഹമ്മദ് തനിക്ക് കണ്ണിന് ഗുരുതരമായ രോഗമുണ്ടെന്ന് കാണിച്ചു കൊണ്ടാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാൽ പ്രതിക്ക് ആവശ്യമായ എല്ലാ ചികിത്സ സൗകര്യങ്ങളും നിലവിൽ നല്കുന്നുണ്ടെന്നും ജാമ്യഹർജിയിൽ പരാമർശിക്കുന്നതു പോലെയുള്ള ഗുരുതരമായ രോഗാവസ്ഥ പ്രതിക്കില്ല എന്നും ജാമ്യ ഹർജിയെ എതിർത്തു കൊണ്ട് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ് ജി.പടിക്കൽ വാദിച്ചു. കൂടാതെ ഭാര്യയുടെ മുന്നിൽ വെച്ച് അതി ക്രൂരമായ രീതിയിൽ സജ്ഞിത്തിനെ കൊലപ്പെടുത്തിയ പ്രതി നിയമത്തിൻ്റെ യാതൊരു ദാക്ഷിണ്യവും അർഹിക്കുന്നില്ലയെന്നും പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു. തുടർന്നാണ് പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.

Related Articles

Back to top button