പാലക്കാട് വിക്ടോറിയ കോളജ് യൂണിയന്‍ തിരിച്ചുപിടിച്ച് എസ്എഫ്ഐ..കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് പിടിച്ചെടുത്ത് കെഎസ്‌യു….

പാലക്കാട് ഗവ. വിക്ടോറിയ കോളജ് യൂണിയന്‍ തിരിച്ചുപിടിച്ച് എസ്എഫ്‌ഐ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. 7 വര്‍ഷത്തിനു ശേഷം കോളജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനവും എസ്എഫ്‌ഐ തിരിച്ചുപിടിച്ചു. കെഎസ്‌യുവിൽ നിന്ന് വിക്ടോറിയ, നെന്മാറ,പട്ടാമ്പി കോളജുകൾ തിരിച്ചുപിടിച്ചു.

അതേസമയം മൂന്നര പതിറ്റാണ്ടിന് ശേഷം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് യൂണിയന്‍ കെഎസ്‌യു പിടിച്ചെടുത്തു. ഒരു ജനറല്‍ സീറ്റില്‍ മാത്രമാണ് എസ്എഫ്‌ഐയ്ക്ക് വിജയിക്കാനായത്. നിലവില്‍ പുറത്തുവന്ന ഫലങ്ങള്‍ പ്രകാരം കോഴിക്കോട്ടെ ക്യാമ്പസുകളില്‍ കെഎസ്‌യുവാണ് മുന്നിട്ട് നില്‍ക്കുന്നത്. കോഴിക്കോട് ദേവഗിരി കോളേജ്, കുന്നമംഗലം SNES കോളേജ്, കോഴിക്കോട് ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ്, കുന്നമംഗലം ഗവ. കോളേജ്, കൊടുവള്ളി ഗവ. കോളേജ് എന്നിവിടങ്ങളിലാണ് കെഎസ്‌യു ജയിച്ചത്. കോടഞ്ചേരി ഗവ. കോളേജ്, നാദാപുരം ഗവ. കോളേജ് എന്നിവ KSU മുന്നണി നേടി.

Related Articles

Back to top button