പാലക്കാട് മെഡി. വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചു…….

പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. മെഡിക്കൽ കോളേജിൽ അധ്യാപകരെ ഉടൻ ഡെപ്യൂട്ടേഷനിൽ നിയമിക്കുമെന്ന് കാണിച്ച് സർക്കാർ ഉത്തരവിറങ്ങിയ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചത്. ഒരു മാസത്തിനുള്ളിൽ മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തിയറ്റർ, ഐപി സംവിധാനങ്ങൾ എന്നിവ സജ്ജമാക്കുമെന്ന് നിയുക്ത എംപി കെ രാധാകൃഷ്ണൻ വിദ്യാർത്ഥികൾക്ക് നേരത്തെ ഉറപ്പ് നൽകിയിരുന്നു. എസ്എഫ്ഐ, വിദ്യാർത്ഥി ഐക്യവേദി എന്നിവരുടെ നേതൃത്വത്തിൽ ആറ് ദിവസമായി വിദ്യാർഥികൾ അനിശ്ചിതകാല സമരത്തിലായിരുന്നു.

Related Articles

Back to top button